പ്രവാസികളുടെ ആവശ്യങ്ങളും ആശങ്കകളും ഗൗരവത്തോടെ പരിഗണിക്കണം- റൂവി മലയാളി അസോസിയേഷൻ

 മസ്കത്ത്: പ്രവാസി സമൂഹത്തിന്റെ പ്രതീക്ഷകൾക്കൊത്ത പ്രത്യേക പ്രഖ്യാപനങ്ങളോ സമഗ്രമായ ക്ഷേമ പാക്കേജുകളോ ബജറ്റിൽ ഉൾപ്പെട്ടിട്ടില്ലെന്നും പ്രവാസികളുടെ ആവശ്യങ്ങളും ആശങ്കകളും കൂടുതൽ ഗൗരവത്തോടെ പരിഗണിക്കണമെന്നും റൂവി മലയാളി അസോസിയേഷൻ പറഞ്ഞു. പ്രവാസി പുനരധിവാസം, നിക്ഷേപ പ്രോത്സാഹനം, ക്ഷേമ പദ്ധതികളുടെ വിപുലീകരണം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ വ്യക്തമായ ഇടപെടലുകൾ പ്രതീക്ഷിച്ചിരുന്നു. അതേസമയം, സംസ്ഥാനത്തിന്റെ സാമ്പത്തിക വെല്ലുവിളികൾക്കിടയിലും വികസനവും ക്ഷേമവും ലക്ഷ്യമാക്കി സർക്കാർ മുന്നോട്ടുവച്ച വിവിധ പദ്ധതികളെ സ്വാഗതം ചെയ്യുന്നു.

പ്രവാസികളെ വെറും വിദേശനാണ്യത്തിന്റെ ഉറവിടമായി കാണാതെ, കേരളത്തിന്റെ വികസന പങ്കാളികളായി അംഗീകരിക്കുകയും അവരുടെ അനുഭവങ്ങളും നിക്ഷേപ സാധ്യതകളും സംസ്ഥാന പുരോഗതിക്കായി ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും പ്രസിഡന്റ് ഫൈസൽ ആലുവ പറഞ്ഞു.

Tags:    
News Summary - Expatriates' Needs and Concerns Must Be Considered Seriously: Ruwi Malayali Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.