മസ്കത്ത് : മസ്കത്ത് കെ.എം.സി.സി പേരാവൂർ മണ്ഡലം കമ്മിറ്റി നടത്തിയ ‘ജനവിധി 2026’ പ്രവചനമത്സര വിജയിയായ മുഹമ്മദ് സൈദ് എടക്കാടിന് കേന്ദ്ര കമ്മിറ്റി പ്രവർത്തക സമിതി അംഗം റമീസ് ഇരിട്ടി സമ്മാനം കൈമാറി. എൻട്രികളിൽ യോജിച്ചവയിൽ നിന്ന് നറുക്കെടുപ്പിലൂടെ ആണ് വിജയിയെ പ്രഖ്യാപിച്ചത്. നറുക്കെടുപ്പ് രക്ഷാധികാരി യൂസുഫ് ഉളിയിൽ നിർവഹിച്ചു. ഭാരവാഹികളായ മുഹമ്മദ് ബയാനി, അഫ്സൽ വിളക്കോട്, മത്ര കെ.എം.സി.സി ഭാരവാഹി ജസീൽ കാടാച്ചിറ എന്നിവർ സംബന്ധിച്ചു.
മസ്കത്ത് കെ.എം.സി.സി പേരാവൂർ മണ്ഡലം കമ്മിറ്റിയുടെ ‘ഇലക്ഷൻ ടോക്ക്- പ്രവാസികൾക്കൊരു കോൾ’ പ്രചരണ പരിപാടികൾക്ക് ഭാരവാഹികളായ റിഷാദ് പുഴക്കര, സലീം അടക്കാത്തോട്, അസ്‌ലം പേരാവൂർ, അജ്മൽ വളോര, ഹാസിഫ് വള്ളിത്തോട്, മുനീർ ഇരിട്ടി, ആബിദ് കീഴ്പ്പള്ളി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.