Posted On
date_range Updated On
date_range ചിത്രപ്രദർശനവും വിഡിയോ ആൽബം പ്രകാശനവും
സലാല: സലാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂസിക് ആൻഡ് ആർട്സിെൻറ ആഭിമുഖ്യത്തിൽ ചിത്ര കലാ പ്രദർശനവും വിഡിയോ ആൽബം പ്രകാശനവും നടന്നു.
മ്യൂസിക് സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുപ്പതോളം കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം ഇന്ത്യൻ സോഷ്യൽ ക്ലബ് വൈസ് ചെയർമാൻ എൻ.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
ചിത്രകലാധ്യാപകൻ ടെൻസി മാസ്റ്റർ വരച്ച ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദിെൻറ ഛായാചിത്രം സദസ്സിൽ പ്രകാശനം ചെയ്തു.
സ്കൂളിലെ വിദ്യാർഥികൾ പാടി അവതരിപ്പിച്ച ‘തിരുവോണപ്പൂക്കൾ’ വിഡിയോ ആൽബത്തിെൻറ പ്രകാശനം അൽസാഹിർ ഗ്രൂപ് മാനേജിങ് ഡയറക്ടർ ഡോ. അബൂബക്കർ സിദ്ദീഖ് ഇന്ത്യൻ സ്കൂൾ സോഷ്യൽ സയൻസ് വിഭാഗം മേധാവി ഉണ്ണിക്കൃഷ്ണൻ മാസ്റ്റർക്ക് നൽകി നിർവഹിച്ചു. മ്യൂസിക് സ്കൂൾ അധ്യാപകരായ ഗോപകുമാർ സംവിധാനവും ചെറി എബ്രഹാം പശ്ചാത്തല സംഗീതവും അജിത് ബാവിസ് ഛായാഗ്രഹണവും നിർവഹിച്ച വിഡിയോ ആൽബത്തിെൻറ പ്രദർശനവും നടന്നു. സലാലയിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഡോ. നിഷ്താർ ആശംസകൾ അർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.