വീണ്ടും അരങ്ങുണരുന്നു; നാടകോത്സവം നാളെ മുതൽ

മസ്കത്ത്​: മസ്കത്തിലെ ആസ്വാദകർക്ക്​ കാ​ഴ്ചയുടെ വിരുന്നുമായി വീണ്ടും നാടകവേദി ഉണരുന്നു. തിയേറ്റർ മസ്‌കത്തും ടാലന്റ് സ്പേസ് ഇന്റർനാഷണലും ചേർന്ന് നടത്തുന്ന 'നാടകോത്സവം' നാടക മത്സരം വെള്ളിയാഴ്ച ​ ഉച്ചക്ക്​ മൂന്ന്​മുതൽ അൽ ഫലജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ നടക്കും. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ 11 നാടകമാണ്​ അരങ്ങിലെത്തുക. ഇതിൽ പത്തെണം മത്സര വിഭാഗത്തിലായിരിക്കും. ഔദ്യോഗിക ഉദ്‌ഘാടനത്തോട് അനുബന്ധിച്ച്​ വേറൊരു നാടകം അവതരിപ്പിക്കും.

27ന്​ ഉച്ചക്ക് തിയേറ്റർ ഗ്രൂപ്പ് മസ്കത്തിന്റെ 'മണ്ണടയാളം' നാടകത്തോടെയായാണ് പരിപാടി ആരംഭിക്കുക. നാടകങ്ങൾ കാണുന്നതിനായുള്ള ഡെലിഗേറ്റ് പാസിന് രണ്ട് റിയാലാണ് ഈടാക്കുന്നത്​. മത്സരങ്ങളുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി കലാകാരന്മാരുടെ നേതൃത്വത്തിൽ റിഹേഴ്സൽ ക്യാമ്പുകൾ നടക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി എടുത്തുമാറ്റിയ ശേഷമുള്ള ആദ്യത്തെ പൊതു കലാപരിപാടി ആയതിനാൽ കൂടുതൽ ആളുകൾ എത്തുമെന്നാണ്​ കരുതുന്നത്​. നാടക മത്സരത്തിനായി എല്ലാ കലാകാരന്മാരും തയ്യാറെടുത്തു എന്നും സ്വാദകർക്ക്​ മാസങ്ങൾക്കു ശേഷം ഇത്​ നല്ലൊരു വിരുന്നായിരിക്കുമെന്നും തിയേറ്റർ ഗ്രൂപ്പ് മസ്കത്തിന്‍റെ അമരക്കാരനായ അൻസാർ ഇബ്രാഹിം പറഞ്ഞു.

കേരളത്തിൽനിന്നും മൂന്നു പ്രമുഖരായ നാടക പ്രവർത്തകരാണ് വിധികർത്താക്കൾ ആയി എത്തുന്നത്. ഏറ്റവും നല്ല നാടകം, നടൻ, നനടി, സംവിധാനം തുടങ്ങി വിവിധ വിഭാഗങ്ങളിലായി അവർഡുകളും നൽകും.

കോവിഡ് മഹാമാരിക്ക് മുമ്പ്​ വർഷം തോറും പത്തിലേറെ നാടകങ്ങൾ ഒമാനിൽ അരങ്ങേറാറുണ്ടായിരുന്നു. എന്നാൽ, കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടര വർഷമായി കളിത്തട്ടുകൾ ശൂന്യമായിരുന്നു. 

News Summary - drama fest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.