Posted On
date_range Updated On
date_range ഇബ്രിയിൽ ഡീസൽ മോഷണം; രണ്ടുപേർ അറസ്റ്റിൽ
ഇബ്രി: ഡീസൽ മോഷണം പതിവാക്കിയ രണ്ടുപേരെ വാഹന സഹിതം പിടികൂടി. ദാഹിറ ഗവർണറേറ്റിലെ ഇബ്രി വിലായത്തിലെ നിരവധി ടെലി കമ്യൂണിക്കേഷൻ സ്റ്റേഷനുകളിൽനിന്ന് ഡീസൽ കവർന്നവരാണ് പിടിയിലായത്.
ഡീസൽ ടാങ്കുകളിൽ നിറച്ച് വാഹനത്തിൽ കയറ്റിെക്കാണ്ടുപോകുന്നതിനിടെ ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയത്. പ്രതിക്കെതിരായ നിയമനടപടി പൂർത്തിയായി വരുന്നതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.