പിടികൂടിയ വാഹനം
Posted On
date_range Updated On
date_range അപകടകരമായ ഡ്രൈവിങ്; ഒരാൾ പിടിയിൽ
മസ്കത്ത്: അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് ഒരാളെ ദാഖിലിയ ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.അപകടകരമായ രീതിയിൽ ഡ്രൈവിങ് നടത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡ്രൈവറെ പിടികൂടുന്നത്. റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കുകയും പൊതുസമാധാനത്തിന് ഭംഗം വരുത്തുകയും ചെയ്യുന്ന രീതിയിലായിരുന്നു ഇയാൾവാഹനമോടിച്ചിരുന്നതെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.