സുഹാറിൽ ഡാൻസ് ഉത്സവ് അരങ്ങേറി

സുഹാർ: നവചേതന സംഘടിപ്പിച്ച ഡാൻസ് ഉത്സവ് വർണാഭമായി നടന്നു. ഏപ്രിൽ 10-ന് നടന്ന ഓഡിഷനുകളിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണ് സിനിമാറ്റിക്, സെമിക്ലാസിക്കൽ, സമകാലികവിഭാഗങ്ങളിൽ മത്സരിച്ചത്. നടി സരയു മോഹൻ, സിനിമ കൊറിയോഗ്രാഫർ ബിജു ധ്വനി തരംഗ്, പ്രോഗ്രാം കോർഡിനേറ്റർമാരായ നിഖിൽ രാജ്, പാർവതി അഭിജിത്, സാന്റി മനേഷ് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

ബാത്തിന ചേമ്പർ ഓഫ്‌ കോമേഴ്‌സ് ചെയർമാൻ സൈദ് അൽ ജാബ്രി, യൂസഫ് യാഖൂബ് അൽ കമഷ്കി, അഹ്‌മദ്‌ അൽ സുലൈമാൻ കമഷ്കി, പവി ഗോവിന്ദ്, മനോജ് കുമാർ, രാജേഷ് കൊണ്ടല, കെ ആർ.പി വള്ളികുന്നം, റഫീഖ് പറമ്പത്ത് തുടങ്ങിയയവർ ആശംസ നേർന്നു. സെക്രട്ടറി ഹരികൃഷ്ണൻ സ്വാഗതവും വൈസ് പ്രസിഡന്റ് രാജീവ് പിള്ള നന്ദിയും പറഞ്ഞു. സുനിത ഹരികൃഷ്ണൻ, ഫറ സുഷാം, ആശിഷ് മനോജ് എന്നിവർ അവതാരകരായി.

Tags:    
News Summary - Dance festival held in Suhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-11 01:29 GMT