മസ്കത്ത്: മസ്കത്തിൽ നിന്ന് 50 കിലോമീറ്റർ അകലെ അൽ ഹജർ പർവതനിരകളോട് ചേർന്നുകിടക ്കുന്ന വാദീ അൽ സിരീൻ അണക്കെട്ട് ഇൗ മേഖലയിലെ കർഷകർക്കും കാർഷിക മേഖലക്കും അനുഗ്രഹ മാവുന്നു. ഏറെ സുരക്ഷിതമായി നിർമിച്ച ഇൗ അണക്കെട്ടിെൻറ മേൽനോട്ട ഉത്തരവാദിത്തം റീ ജനൽ മുനിസിപ്പാലിറ്റീസ് ജല വിഭവ മന്ത്രാലയത്തിനാണ്. ഭൂഗർഭ ജലം സംരക്ഷിക്കുക, മണ്ണിെൻറ ലവണ രസം കുറക്കുക, വെള്ളപ്പൊക്കം കുറക്കുക എന്നീ ലക്ഷ്യത്തോടെയാണ് അധികൃതർ അണക്കെട്ട് നിർമിച്ചിരിക്കുന്നത്.
ഇത്തരം പദ്ധതികൾ മറ്റു ജലസ്രോതസ്സുകളില്ലാത്ത ഗ്രാമത്തിലെ ജനങ്ങൾക്ക് ഏറെ സഹായകമായിരിക്കുമെന്ന് മന്ത്രാലയം അധികൃതർ പറഞ്ഞു. ഇത്തരം മേഖലകളിലുള്ളവരുടെ സാമൂഹിക- സാമ്പത്തിക പുരോഗതിക്കും അണക്കെട്ടുകൾ സഹായകരമാകും. വാദി അൽ സിരീൻ വന്യജീവി സംരക്ഷണ കേന്ദ്രം അണക്കെട്ടിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. മാനുകൾ അടക്കം നിരവധി വന്യജീവികളുടെ വിഹാര േകന്ദ്രമാണ് ഇവിടം. നിലവിൽ ഡാം നിറെയ വെള്ളമാണ്. നിരവധി വന്യമൃഗങ്ങൾ അണക്കെട്ടിലെത്തുന്നുണ്ട്.
അണക്കെട്ട് കാർഷിക മേഖലക്ക് വലിയ അനുഗ്രഹമായതായി ഗ്രാമവാസികൾ പറയുന്നു. ഡാം നിർമിക്കുന്നതിന് മുമ്പ് ആവശ്യത്തിന് വെള്ളം കിട്ടിയിരുന്നില്ല. അണക്കെട്ട് വന്നതോടെ മണ്ണിെൻറ ലവണാംശം കുറഞ്ഞതായും ഇത് കാരണം കൃഷി തുടരാൻ കഴിഞ്ഞതായും ഇവർ പറയുന്നു. ഇപ്പോൾ ഇവിടെ നിന്നുൽപാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾ ഖുറിയാത്തിലും മത്ര പച്ചക്കറി മാർക്കറ്റിലും വിൽപന നടത്താൻ തുടങ്ങിയതായും ഇവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.