Posted On
date_range Updated On
date_range സലാല തീരത്ത് വാണിജ്യ കപ്പൽ മുങ്ങി; ജീവനക്കാരെ രക്ഷപ്പെടുത്തി
മസ്കത്ത്: സലാല തീരത്തിന് തെക്കുകിഴക്കായി വാണിജ്യ കപ്പൽ മുങ്ങി. കഴിഞ്ഞ ദിവസമാണ് സംഭവം. ജീവനക്കാരായ 20 പേരെയും രക്ഷപ്പെടുത്തിയതായി മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു.
സലാല തീരത്തിന് ഏകദേശം 20 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായി കൊമോറോസ് പതാകയുള്ള ഫീനിക്സ് 15 എന്ന വാണിജ്യ കപ്പൽ ആണ് അപകടത്തിൽപ്പെട്ടത്. ഈ സമയം സമീപത്തുണ്ടായിരുന്ന ‘ഗൾഫ് ബർക’ വാണിജ്യ കപ്പൽ ആണ് അപകടത്തിൽപ്പെട്ട കപ്പലിലെ ജീവനക്കാരെ രക്ഷിക്കുന്നത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.