Posted On
date_range Updated On
date_range കോവിഡ്: പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഒരു മലയാളി കൂടി ഒമാനിൽ മരിച്ചു. പത്തനംതിട്ട വടശ്ശേരിക്കര ഇടത്തറ നിരന്നനിലത്ത് തോമസ് ജോർജ് (സണ്ണി-70) ആണ് ശനിയാഴ്ച രാത്രി മരണപ്പെട്ടത്.
അൽ നാസർ ഗ്രൂപ്പ് ഒാഫ് കമ്പനിയിൽ സെയിൽസ് വിഭാഗം ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: ചേപ്പാട് പുത്തൻപറമ്പിൽ ശാന്ത. മക്കൾ: റൂത്ത്, റൂബി, റോൺസി. മരുമകൻ: നെവിൻ.
മൃതദേഹം ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി പി.ഡി.ഒ സെമിത്തേരിയിൽ അടക്കം ചെയ്യും. കോവിഡ് ബാധിച്ച് ഒമാനിൽ മരണപ്പെടുന്ന 33ാമത്തെ മലയാളിയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.