റഈസ്, രതീഷ്
Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് ഒമാനിൽ കണ്ണൂർ, കൊല്ലം സ്വദേശികൾ മരിച്ചു
സലാല: കോവിഡ് ബാധിച്ച് സലാലയിൽ ചികിത്സയിലിരുന്ന രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി മൂന്നാംപീടിക സ്വദേശി കൊട്ടാരത്തിൽ റഈസ് (36) ആണ് മരിച്ചതിൽ ഒരാൾ. ഭാര്യയും മൂന്ന് മക്കളുമുണ്ട്. ടെലി റെസ്റ്റൊറൻറ് സനായിയ്യ ബ്രാഞ്ചിലാണ് ജോലി ചെയ്തിരുന്നത്.
കൊല്ലം ഉമയനെല്ലൂർ പേരായം സ്വദേശി പുത്തൻ വിള വീട്ടിൽ രതീഷ് രാജേന്ദ്രൻ (34) ആണ് മരിച്ച രണ്ടാമത്തെയാൾ. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മർമൂലിൽ ഹർവീൽ യുണൈറ്റഡ് എന്ന കമ്പനിയിൽ എൻജിനീയറായിരുന്നു രതീഷ്. ഭാര്യ ലിജിയും മകനും സലാലയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.