മസ്കത്ത്: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഒമാൻ ആരോഗ്യ വകുപ്പ് മത്ര വിലായത്തിൽ വീടുകൾ തോറും പരിശേ ാധന തുടങ്ങുന്നു. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് പരിശോധന. ഇൗ പരിശോധന സൗജന്യമാണ്.
സിവിൽ െഎ. ഡി കാർഡുകൾ ഉള്ളവർക്കും ഇല്ലാത്തവർക്കും പരിശോധനക്ക് വിധേയമാകാം. പേര്, അവരവരെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ (ടെസ്റ്റുകളുടെ റിസൽറ്റും തുടർ ചികിത്സ ആവശ്യമെങ്കിൽ അറിയിക്കാനും വേണ്ടി) എന്നിവ മാത്രമാണ് ആവശ്യമുള്ളൂ. സിവിൽ െഎ.ഡി കാർഡുകൾ ഉള്ളവർ അത് നൽകണം. ഇല്ലാത്തവർക്കെതിരെ യാതൊരു നടപടിയും ഉണ്ടായിരിക്കില്ല.
പനി പോലെയുള്ള ലക്ഷണങ്ങൾ ഉള്ളവരെ പരിശോധിച്ച് ആവശ്യെമങ്കിൽ ടെസ്റ്റ് നടത്തി വേണ്ട മരുന്നുകൾ നൽകുന്നതാണ്. പരിശോധനാ ഫലങ്ങൾ അടങ്ങുന്ന രേഖകൾ എല്ലാവർക്കും നൽകുന്നതാണ്. അത് തുടർചികിത്സക്കും മറ്റും ഉപയോഗിക്കാം.
രോഗലക്ഷണങ്ങൾ കാണുന്ന കുടുംബമായി താമസിക്കുന്നവർക്ക് വീടുകളിൽ സൗകര്യമുണ്ടെങ്കിൽ െഎസോലേറ്റ് ചെയ്ത് താമസിക്കാൻ അനുവദിക്കുന്നതാണ്. അതിന് സാഹചര്യമില്ലാത്തവർക്ക് സാഹചര്യങ്ങളുടെ ആവശ്യകത നോക്കി വേണ്ട ഉപദേശങ്ങൾ നൽകുന്നതാണ്. ഏത് ഭാഗങ്ങളിലാണ് പരിശോധനയെന്ന കാര്യം ആരോഗ്യ വകുപ്പ് അധികൃതർ മുൻകൂട്ടി അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.