മസ്കത്ത്: വടക്കൻ ശർഖിയ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ നിരോധിത സിഗരറ്റുകളും പുകയില ഉൽപന്നങ്ങളും ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി പിടിച്ചെടുത്തു. വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് സിനാവ് ഓഫിസിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
വിപണിയിൽ വിൽപന നിരോധിച്ച 34 പാക്കറ്റ് സിഗരറ്റുകൾ, 118 ബാഗ് ചവക്കുന്ന പുകയില ഉൽപന്നങ്ങൾ, 11 പാക്കറ്റ് ജിപ്സം സാമഗ്രികൾ എന്നിവയാണ് അധികൃതർ പിടിച്ചെടുത്തത്. നിയമവിരുദ്ധമായി വിപണിയിലെത്തിച്ച ഈ ഉൽപന്നങ്ങൾ പൂർണമായും പിടിച്ചെടുക്കുകയും നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തതായി കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.