Posted On
date_range Updated On
date_range കടലിൽ അപകടത്തിൽപെട്ട കുട്ടികളെ രക്ഷിച്ചു
മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിൽ നീന്തുന്നതിനിടെ കടലിൽ മുങ്ങിത്താഴുകയായിരുന്നു മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. ബർക്കയിലെ ഖോർ അൽ സവാദിയിൽ ആണ് സംഭവം. കോസ്റ്റ് ഗാർഡ് യൂണിറ്റിലെ മറൈൻ റെസ്ക്യൂ ടീമാണ് കുട്ടികളെ രക്ഷിച്ചത്. പ്രഥമശുശ്രൂഷ ലഭിച്ച കുട്ടികളുടെ ആരോഗ്യം തൃപ്തികരമാണ്. നീന്താനിറങ്ങുമ്പോൾ കുട്ടികൾ എല്ലാവരും ശ്രദ്ധിക്കണമെന്നും സുരക്ഷക്കായി ശക്തമായ ഒഴുക്കുള്ള പ്രദേശങ്ങളിൽ നീന്തുന്നത് ഒഴിവാക്കണമെന്നും റോയൽ ഒമാൻ പൊലീസ് ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.