എസ്​.എം.എസ്​ യുവജനോത്സവ തീയതികളിൽ മാറ്റം

സുഹാർ (ഒമാൻ): സുഹാർ മലയാളി സംഘം (എസ്​.എം.എസ്​) എട്ടാമത് യുവജനോത്സവം ഒക്ടോബർ 20,21 തീയതികളിൽ സുഹാർ അമ്പറിലുള്ള വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കുമെന്ന്​ സംഘാടകർ അറിയിച്ചു. വള്ളത്തോൾ നഗർ, ടാഗോർ നഗർ, സുഗധാഞ്ജലി എന്നീങ്ങനെ ഗൂന്ന്​ വേദികളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാകും കലാ മത്സരങ്ങൾ അരങ്ങേറുക.

13,14 തീയതികളിൽ നടത്താനിരുന്ന മത്സര പരിപാടികൾ ​സാ​ങ്കേതിക കാരണങ്ങളെ തുടർന്നാണ്​ മാറ്റിയത്​. സുഹാറിലെ കലാമാമങ്കത്തിൽ കേരളത്തിൽനിന്നെത്തുന്ന പ്രമുഖരാണ്​ വിധി നിർണയം നടത്തുക. ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ബോബൻ സാമുവൽ, ചലച്ചിത്ര താരം രശ്മി ബോബൻ എന്നിവർ പങ്കെടുക്കുമെന്ന് സോഹാർ മലയാളി സംഘം ഭാരവാഹികളായ മനോജ് കുമാറും വാസുദേവൻ പിട്ടനും  അറിയിച്ചു.

Tags:    
News Summary - Change in SMS Youth festival dates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.