Posted On
date_range Updated On
date_range വാതിലിൽ കൈ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി സി.ഡി.എ.എ
മസ്കത്ത്: വാതിലിൽ കൈ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി. സുഹാർ വിലായത്തിലാണ് സംഭവം. വീടിന്റെ പുറംവാതിലിലായിരുന്നു കൈ കുടുങ്ങിയിരുന്നത്. വിവരം അറിഞ്ഞ ഉടൻതന്നെ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറ്റി പ്രവർത്തകർ വളരെ വിദഗ്ധമായി കൈ പുറത്തെടുക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.