സലാല: ദൈവം ഭൂമിയിലേക്ക് ഇറങ്ങിവന്ന് മനുഷ്യർക്ക് രക്ഷ നൽകി എന്ന സംഭവമാണ് ക്രിസ്മസിലൂടെ ആചരിക്കുന്നതെന്നും നാമും താഴേക്കിടയിലുള്ളവരിലേക്ക് ഇറങ്ങിച്ചെന്ന് മാതൃക കാണിക്കാൻ സന്നദ്ധമാവണമെന്നും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ പറഞ്ഞു. സലാല സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിൽ നടന്ന ക്രിസ്മസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നംകുളം മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസും പരിപാടിയിൽ സംബന്ധിച്ചു. ഇടവക വികാരി ബേസിൽ തോമസ് അധ്യക്ഷത വഹിച്ചു.
വിവിധ സഭ പ്രതിനിധികളായ വർഗീസ് മാത്യൂസ്, പനീർ എസ്. വില്യം, അഗസ്റ്റിൻ മാൾ, സുനിൽ ബേബി എന്നിവർ സംസാരിച്ചു. മാത്യു മാമൻ സ്വാഗതവും ജോസഫ് വർഗീസ് നന്ദിയും പറഞ്ഞു. തീജ്വാല ശുശ്രൂഷക്ക് കാതോലിക്ക ബാവ നേതൃത്വം നൽകി. നൂറുകണക്കിന് വിശ്വാസികൾ പരിപാടികളിൽ സംബന്ധിച്ചു. ക്രിസ്മസിനെ വരവേൽക്കാൻ പള്ളിയും പരിസരവും മനോഹരമായി അലങ്കരിച്ചിരുന്നു. സുനു ജോൺ, വിജു മോൻ വർഗീസ്, അബ്രഹാം കെ.ജി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.