മസ്കത്ത്: കാറ്റര്‍ പില്ലര്‍ ക്രിക്കറ്റ് ടീമിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് സി.എ.ടി കപ്പ് വെള്ളിയാഴ്ച ഗാലയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒമാനിലെ പ്രമുഖരായ 16 ടീമുകള്‍ മാറ്റുരക്കും. എന്നും വ്യത്യസ്തതകള്‍കൊണ്ട് ശ്രദ്ധേയമാവാറുള്ള സി.എ.ടി കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് വലിയ താൽപര്യമാണ് മറ്റ് ടീമുകളില്‍ കാണിക്കുന്നതെന്ന് കാറ്റര്‍പില്ലര്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗം സുനീഷ് പറഞ്ഞു.
ടൂര്‍ണമെന്റിനു മുന്നോടിയായി മുഴുവന്‍ ടീം മാനേജര്‍മാരെയും ക്യാപ്റ്റന്മാരെയും ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും തുടര്‍ന്ന് നടന്ന ഫിക്സ്ചര്‍ ഡ്രോയിലും ട്രോഫി അവതരണത്തിലും എല്ലാ ടീമുകളുടെയും പങ്കാളിത്തമുണ്ടായി. കാറ്റര്‍ പില്ലര്‍ ക്രിക്കറ്റ് ബോര്‍ഡ് അംഗം മീരജ്, സലീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പുതുമയാര്‍ന്ന രീതിയില്‍ ആയിരിക്കും ടൂര്‍ണമെന്റ് നടത്തപ്പെടുക എന്നും ടീം മാനേജ്മെന്റ് അറിയിച്ചു. ടൂര്‍ണമെന്റ് മികച്ച അനുഭവമാക്കുന്നതിന് കാറ്റര്‍ പില്ലര്‍ ടീമിലെ ഓരോ അംഗങ്ങളും ദിവസങ്ങളായി കഠിനപ്രയത്നത്തിലാണെന്നും ടീം മാനേജര്‍ മീരജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.