Posted On
date_range Updated On
date_range ഭക്ഷ്യവിഷബാധ: ചികിൽസയിലിരുന്ന കോഴിക്കോട് സ്വദേശി സലാലയിൽ മരണപ്പെട്ടു
സലാല: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിൽസയിലിരുന്ന കോഴിക്കോട് സ്വദേശി സലാലയിൽ മരണപ്പെട്ടു. കോഴിക്കോട് കാപ്പാട് സ്വദേശി നന്ദിചണ്ടി താഴെ വീട്ടിൽ അബൂബക്കറിെൻറ മകൻ സകരിയ (46) ആണ് മരിച്ചത്.
മൂന്ന് ദിവസമായി സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇത്തീനിലെ ഒരു സ്വകാര്യ റെസ്റ്റോറൻറിൽ കഴിഞ്ഞ 19 വർഷമായി ജോലി ചെയ്ത് വരികയാണ്.
ഭാര്യ: സാജിദ. മക്കൾ: ഷറഫുദ്ദീൻ, റിസ്വാൻ, ഉമ്മു കുൽസു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.