കൈ​റോ സ​മാ​ധാ​ന സ​മ്മേ​ള​നം:ഉ​പ പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ന​യി​ക്കും

മ​സ്ക​ത്ത്: ഈ​ജി​പ്തി​ല്‍ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന കൈ​റോ സ​മാ​ധാ​ന സ​മ്മേ​ള​ന​ത്തി​ല്‍ ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ പ്ര​തി​രോ​ധ​കാ​ര്യ ഉ​പ പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ന്‍ താ​രി​ക് അ​ല്‍ സ​ഈ​ദ്​ ന​യി​ക്കും. സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖി​ന്റെ പ്ര​തി​നി​ധി​യാ​യാ​ണ്​ സ​യ്യി​ദ് ശി​ഹാ​ബ് പ​​ങ്കെ​ടു​ക്കു​ന്ന​ത്.

ഒ​മാ​ന്‍ പ്ര​തി​രോ​ധ​കാ​ര്യ ഉ​പ പ്ര​ധാ​ന​മ​ന്ത്രി സ​യ്യി​ദ് ശി​ഹാ​ബ് ബി​ന്‍ താ​രി​ക് അ​ല്‍ സ​ഈ​ദി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്യും. മേ​ഖ​ല​യി​ല​ട​ക്കം സ​മാ​ധാ​ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ലു​ക​ളും ച​ര്‍ച്ച​യി​ല്‍ ഉ​യ​ര്‍ന്നു​വ​രും. വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ര്‍ ബി​ന്‍ ഹ​മ​ദ് അ​ല്‍ ബു​സൈ​ദി, സാ​മ്പ​ത്തി​ക കാ​ര്യ മ​ന്ത്രി ഡോ. ​സ​ഈ​ദ് മു​ഹ​മ്മ​ദ് അ​ല്‍ സ​ഖ്രി, ഈ​ജി​പ്തി​ലെ ഒ​മാ​ന്‍ അം​ബാ​സ​ഡ​റും അ​റ​ബ് ലീ​ഗി​ലെ ഒ​മാ​ന്റെ സ്ഥി​രം പ്ര​തി​നി​ധി​യു​മാ​യ അ​ബ്ദു​ല്ല ബി​ന്‍ നാ​സ​ര്‍ അ​ല്‍ റ​ഹ്ബി എ​ന്നി​വ​രാ​ണ്​ ഒ​മാ​ൻ പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ള്ള​ത്.

Tags:    
News Summary - Cairo Peace Conference: Deputy Prime Minister Syed Shihab will lead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.