ബുറൈമി: ബുറൈമി ടൗൺ സൗഹൃദ വേദി ബുറൈമി ലൂലു മാളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബുറൈമി ആരോഗ്യ വിഭാഗം ബ്ലഡ് ബാങ്കുമായി സഹകരിച്ച് രാവിലെ ഒമ്പതു മുതൽ വൈകുന്നേരം 3.30 വരെ നടന്ന രക്തദാന ക്യാമ്പിൽ രക്തം നൽകാനായി 70 ഓളം പേർ രജിസ്റ്റർ ചെയ്തു. രക്തദാനത്തിനായി നിരവധി വനിതകളും എത്തിച്ചേർന്നിരുന്നു. ക്യാമ്പിന് ബുറൈമി ടൗൺ സൗഹൃദ വേദി അംഗങ്ങളായ ഷൈജു., ജാംസി പ്രിൻസ്, ശ്രീജിത്ത്, ഷാജു കൊരട്ടി, ബിജോയ്, പ്രസന്നൻ, ജിഷ, അശ്വതി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.