Posted On
date_range Updated On
date_range ബുറൈമി ബീറ്റ്സ് ലോഗോ പ്രകാശനം
ബുറൈമി: ബുറൈമി പ്രവാസി കൂട്ടായ്മയുടെ പുതിയ കലാ, സാംസ്കാരിക കൂട്ടായ്മയായ ബുറൈമി ബീറ്റ്സിെൻറ ലോഗോ പ്രകാശനം ചെയ്തു. ബുറൈമി ലുലു ജനറൽ മാനേജർ ഷമീർ പ്രത്യേക ക്ഷണിതാവായിരുന്നു. പ്രവാസികൂട്ടായ്മ ചീഫ് എക്സിക്യൂട്ടിവ് അംഗവും ബുറൈമി ബീറ്റ്സ് അധ്യക്ഷനുമായിരുന്ന ഇസ്മയിൽ പെരിന്തൽമണ്ണയുടെ വീട്ടിൽവെച്ചായിരുന്നു പ്രകാശനം. അംഗങ്ങളായ അൻവർ അൽ വാഫി ആർട്സ്, ശംസുദ്ദീൻ കുന്നപ്പള്ളി, ഫ്രൻഡ്സ് ബുറൈമി ഉപാധ്യക്ഷൻ സുബൈർ മുക്കം, ഷിജോ, സനൂദ്, ഫിറോസ്, രജീഷ്, മനാഫ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.