മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് ജയിലിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം ഒമാനിൽ മറവുചെയ്തു. തേഞ്ഞിപ്പലം പുത്തൂർ പള്ളിക്കലിലെ പണിക്കാറത്ത് മേലെ വീട്ടിൽ അബ്ദുൽ റസാഖിന്റെ (51) മയ്യിത്താണ് മസ്കത്ത് അമീറാത്ത് ഖബർസ്ഥാനിൽ മറവ് ചെയ്തത്. നാട്ടിലുള്ള ബന്ധുക്കളുടെ നിർദ്ദേശപ്രകാരം കെ.എം.സി.സി കെയർ വിങ്ങിന്റെ നേതൃത്വത്തിലാണ് ഖബറടക്കിയത്.
പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ സന്ദർശിച്ചു പ്രാർഥന നിർവഹിച്ചു. അനുബന്ധ പ്രവർത്തനങ്ങൾക്ക് മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മറ്റി നേതാക്കൾ നേതൃത്വം വഹിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നാല് മാസങ്ങൾക്ക് മുമ്പായിരുന്നു ഇദ്ദേഹം ജയിലിലാകുന്നത്.
സീബിൽ കുട്ടികളുടെ കളിപ്പാട്ടങ്ങളു മറ്റും വിൽക്കുന്ന കട നടത്തിവരികയായിരുന്നു. കോവിഡ് കാലത്തെ റൂം വാടകയും മറ്റുമടക്കം വലിയ ഒരു സാമ്പത്തിക ബാധ്യത ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്നാണ് അറിയാൻ കഴിയുന്നത്. ആറുവർഷമായിരുന്നു നാട്ടിലേക്ക് പോയിട്ട്. പിതാവ്: അഹമദ് കുട്ടി. മാതാവ്: കദീസ കുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.