Posted On
date_range Updated On
date_range ബാലോത്സവം നാളെ; ഒരുക്കം അന്തിമ ഘട്ടത്തിൽ
സലാല: മലർവാടി സലാലയിൽ സംഘടിപ്പിക്കുന്ന ബാലോത്സവം വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് പബ്ലിക്ക് പാർക്കിൽ ആരംഭിക്കും.
അഞ്ഞൂറിലധികം കുട്ടികളാണ് നാല് വിഭാഗങ്ങളിലായി മത്സരിക്കുന്നത്. ഐ.എസ്.സി പ്രസിഡന്റ് രാകേഷ് കുമാർ ഝാ പരിപാടി ഉദ്ഘാടനം ചെയ്യും. ദീർഘനാളത്തെ ഇടവേളക്കുശേഷം നടക്കുന്ന ബാലോത്സവം ഇക്കുറി പുതിയ മത്സര ഇനങ്ങൾ ഉൾപ്പെടുത്തി കൂടുതൽ നവീകരിച്ചതായി കൺവീനർ കെ.ജെ. സമീർ അറിയിച്ചു.
കെ. ഷൗക്കത്തലി മാസ്റ്റർ പരിപാടി നിയന്ത്രിക്കും. പ്രമുഖ വ്യക്തികൾ സമ്മാന വിതരണം നടത്തുമെന്ന് ചെയർമാൻ ജി. സലീം സേട്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.