ഒമാനുമായുള്ള പങ്കാളിത്തത്തിന് അമേരിക്ക വലിയ പ്രാധാന്യം നൽകുന്നു: മാർക്കോ റൂബിയോ

മസ്കത്ത്: ഒമാനുമായുള്ള ദീർഘകാല സൗഹൃദത്തിനും പങ്കാളിത്തത്തിനും അമേരിക്ക വലിയ പ്രാധാന്യം നൽകുന്നതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഒമാന്റെ 56-ാമത് ദേശീയദിനത്തോടനുബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖിനും ഒമാൻ ജനതക്കും ആശംസകൾ നേർന്നുള്ള സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജോർജ് വാഷിങ്ടൺ അമേരിക്കൻ പ്രസിഡന്റായിരുന്ന കാലം മുതൽ ഇരുരാജ്യങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് റൂബിയോ പറഞ്ഞു. സമുദ്രവ്യാപാരത്തിലൂടെ ആരംഭിച്ച ബന്ധം ഇന്ന് ഊർജം, നൂതന സാങ്കേതികവിദ്യ, ബഹിരാകാശ പര്യവേക്ഷണം തുടങ്ങിയ മേഖലകളിലേക്ക് വ്യാപിച്ചിട്ടുണ്ട്.

ഈ വർഷം ഒമാൻ ആർട്ടെമിസ് ഉടമ്പടിയിൽ ചേർന്നതോടെ ബഹിരാകാശ പര്യവേക്ഷണ മേഖലയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമായതായി അദ്ദേഹം ചൂണ്ടിക്കാട്ടി.പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിനായി ഒമാനുമായി തുടർന്നും സഹകരിക്കുമെന്ന് റൂബിയോ വ്യക്തമാക്കി. ഒമാന് ദേശീയദിന ആശംസകൾ നേർന്ന അദ്ദേഹം രാജ്യത്തിന്റെ തുടർച്ചയായ പുരോഗതിക്കും സമൃദ്ധിക്കും ആശംസകൾ അറിയിച്ചു.

Tags:    
News Summary - The U.S. attaches great importance to its partnership with Oman: Marco Rubio

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.