മസ്കത്ത്: വടക്കൻ ബാത്തിനയിലെ സഹം വിലായത്തിൽ അഞ്ചു പുരാവസ്തു കേന്ദ്രങ്ങൾ കണ്ടെത്തി. ബി.സി 2500നും 2000ത്തിനും ഇടയിലേതെന്നു കരുതുന്ന ഇൗ കേന്ദ്രങ്ങൾ ഏറെ ചരിത്ര പ്രാധാന്യമുള്ളവയാണ്. സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ പുരാവസ്തു പഠന വിഭാഗം 2010 മുതൽ ഇവിടെ പര്യവേക്ഷണം നടത്തിവരുകയാണ്.
സഹം വിലായത്തിൽനിന്ന് 26 കിലോമീറ്റർ അകലെയുള്ള ദഹ്വി, അൽ തഖിബ ഗ്രാമങ്ങളിലാണ് അതി പുരാതനമായ കേന്ദ്രങ്ങൾ കണ്ടെത്തിയത്. പുരാതന കാലത്തെ പ്രസിദ്ധ സംസ്കാരങ്ങളായ സിന്ധു നദീത്തട സംസ്കാരം, മെസപെേട്ടാമിയൻ, ഇറാനിയൻ സംസ്കാരം എന്നിവയുമായി ഒമാൻ സംസ്കരത്തിന് അടുത്ത ബന്ധമുണ്ടായിരുന്നതായി ഗവേഷകർ പറയുന്നു.
ചെമ്പ് ഉരുക്കലും അത് സംബന്ധമായ വ്യാപാരവുമാണ് ഇവർ നടത്തിയിരുന്നത്. ഇവിടെനിന്ന് കുഴിച്ചെടുത്ത പാത്രങ്ങളും കല്ലുകളും ലോക സംസ്കാരവുമായി ഒമാൻ സംസ്കാത്തിനുള്ള ബന്ധം വിളിച്ചോതുന്നതാണ്.
ഉമ്മുൽ നാർ കാലഘട്ടത്തിൽ ജീവിച്ചവരുടെ നിരവധി ശ്മശാനങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. വെള്ള ചരൽക്കല്ലുകൾകൊണ്ട് നിർമിച്ച ഇൗ ശ്മശാനങ്ങളിൽ നിരവധി പേരെ അടക്കിയിട്ടുണ്ടായുന്നു. ഇവർ കല്ലുകൊണ്ടും മണ്ണുകൊണ്ടുമുള്ള വീട്ടുപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ഇവയുടെ അവശിഷ്ടങ്ങളും കേന്ദ്രത്തിൽനിന്ന് ലഭിച്ചിട്ടുണ്ട്.
പുരാതന ലോക സംസ്കാരങ്ങളിലേക്ക് വെളിച്ചം വീശുന്ന ഇൗ കേന്ദ്രങ്ങളെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്താനാണ് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥികൾ പദ്ധതിയിടുന്നത്. ഒമാൻ സംസ്കാരത്തെ ലോക പുരാതന സംസ്കാരവുമായി ബന്ധിപ്പിക്കുന്ന നിരവധി തെളിവുകൾ ലഭിക്കുമെന്ന് ഗവേഷകർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.