ബാവ
Posted On
date_range Updated On
date_range അവധിക്ക് നാട്ടിൽ പോയ പ്രവാസി നിര്യാതനായി
മസ്കത്ത്: അവധിക്ക് നാട്ടിൽ പോയ പ്രവാസി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. തൃശൂർ പെരുമ്പിലാവ് കുളങ്ങര വീട്ടിൽ മുഹമ്മദ്കുട്ടി (ബാവ-53) ആണ് മരണപ്പെട്ടത്. മലപ്പുറം ജില്ലയിലെ വെള്ളറക്കാട് സ്വദേശിയാണ്. കഴിഞ്ഞ 30 വർഷമായി സി.സി.സി കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. ജനുവരിയിൽ നാട്ടിലേക്ക് പോയ ബാവക്ക് കോവിഡ് ലോക്ഡൗൺ കാരണം ഒമാനിലേക്ക് തിരിച്ചുവരാൻ കഴിഞ്ഞിരുന്നില്ല. നസീമയാണ് ഭാര്യ. നാലു മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.