മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ അംബാസഡർ മുഖ്യാതിഥി
മസ്കത്ത്: മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ വിപുലമായ രീതിയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കും. ഇന്ത്യന്‍ സ്ഥാനപതി ജി.വി. ശ്രീനിവാസ് മുഖ്യാതിഥിയായി പങ്കെടുക്കും. രാവിലെ എട്ടിന് ആഘോഷ പരിപാടികള്‍ ആരംഭിക്കും. ഇന്ത്യന്‍ സ്കൂള്‍സ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ചെയര്മാന് സയ്യിദ് സല്മാന് വിശിഷ്ടാതിഥിയാകും. എംബസി ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് അംഗങ്ങള്‍, സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രതിനിധികള്‍, മറ്റ് അതിഥികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുക്കും.വൈകിട്ട് 6.30ന് ഐ.എസ്.എം ഗ്രൗണ്ടില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന് തവിഷി ബെഹല്‍ പാണ്ഡെ മുഖ്യാതിഥിയാകും. കലാ, സാംസ്കാരിക പരിപാടികളും വിദ്യാര്‍ഥികളുടെ പ്രകടനങ്ങളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.