ആലപ്പുഴ സ്വദേശി ഒമാനിൽ മരണപ്പെട്ടു

മസ്​കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ ആലപ്പുഴ സ്വദേശി ഒമാനിൽ മരണപ്പെട്ടു. മാവേലിക്കര കല്ലുമല വെട്ടിമൂട്ടിൽ വീട്ടിൽ ശിവപ്രസാദ്​ (61) ആണ്​ മരിച്ചത്​. ഫഞ്ചയിലെ സ്വകാര്യ കമ്പനിയിൽ സിവിൽ എഞ്ചിനീയറായിരുന്നു.

തിങ്കളാഴ്​ച വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ ആശുപത്രിയിലേക്ക്​ കൊണ്ടു പോയെങ്കിലും വഴി മധ്യെ മരണപ്പെടുകയായിരുന്നു. മുപ്പത്​ വർഷത്തിലധികമായി ഒമാനിലുണ്ട്​.

ചന്ദ്രികയാണ്​ ഭാര്യ. മക്കൾ: പ്രവീൺ ശിവ (സിവിൽ എഞ്ചിനീയർ), പ്രണവ് ശിവ (ഡിഗ്രി വിദ്യാർഥി). മരുമകൾ: മീര. സഹോദരങ്ങൾ: രാജൻ, വേണുഗോപാലൻ (ഒമാൻ), പുഷ്‌പവല്ലി, ആനന്ദവല്ലി, അമ്പിളി.

Tags:    
News Summary - Alappuzha Native Dead in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.