അൽ ഖുവൈർ റോഡ്
Posted On
date_range Updated On
date_range ഗതാഗതക്കുരുക്ക്; അൽ ഖുവൈർ സർവിസ് റോഡ് വൺവേയാക്കുന്നു
മസ്കത്ത്: അൽ ഖുവൈറിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിനോട് ചേർന്നുള്ള സർവിസ് റോഡ് വൺവേയാക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി ആലോചിക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിലവിൽ വിവിധ പദ്ധതികളാണ് മസ്കത്ത് മുനിസിപ്പാലിറ്റി ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്.
അൽ ഖുവൈർ സ്ട്രീറ്റിലെ ഇൻറർസെക്ഷൻ മുതൽ മിനിസ്ട്രീസ് സ്ട്രീറ്റ് ഇൻറർ സെക്ഷൻ (പാലത്തിന് താഴെ) വരെയുള്ള ആറു കിലോമീറ്റർ സർവിസ് റോഡാണ് ഒരു ദിശയിൽ രണ്ടു പാതകളുള്ള വൺവേയാക്കി മാറ്റാൻ പദ്ധതിയിടുന്നതെന്ന് മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.