അക്ഷരസ്മൃതി സലാലതല പ്രകാശനം കെ. സുദർശനൻ നിർവഹിക്കുന്നു
Posted On
date_range Updated On
date_range അക്ഷരസ്മൃതി: മേഖലതല പ്രകാശനം നടത്തി
സലാല: പ്രഫ.കെ.എ. സിദ്ദീഖ് ഹസെൻറ സ്മരണാർഥം പ്രബോധനം വാരിക പ്രസിദ്ധീകരിച്ച വിശേഷാൽ പതിപ്പിെൻറ സലാല തല മേഖല പ്രകാശനം ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം കൺവീനർ കെ.സുദർശനൻ നിർവഹിച്ചു.
'പ്രഫ. കെ.എ. സിദ്ദീഖ് ഹസൻ അക്ഷരസ്മൃതി' എന്ന പേരിൽ പുറത്തിറക്കിയ പ്രത്യേക പതിപ്പിൽ മലയാളത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ പ്രഫ. സിദ്ദീഖ് ഹസെൻറ ബഹുമുഖ പ്രവർത്തനങ്ങളെ അനുസ്മരിക്കുന്നുണ്ട്. സലാലയിലെ പ്രകാശനച്ചടങ്ങിൽ ഐ.എം.ഐ. പ്രസിഡന്‍റ് ജി. സലീം സേട്ട്, വൈസ് പ്രസിഡന്‍റ് കെ. മുഹമ്മദ് സാദിഖ്, ജനറൽ സെക്രട്ടറി കെ.പി. അർശദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.