Posted On
date_range Updated On
date_range ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ധാരണ
മസ്കത്ത്: ടാൻസാനിയൻ ഇൻഫർമേഷൻ, കമ്മ്യൂനിക്കേഷൻ, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി നേപ്പ് മോസസ് നൗയെ വിദേശകാര്യ മന്ത്രാലയം നയതന്ത്രകാര്യ അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തിയുമായി കൂടിക്കാഴ്ച നടത്തി.ഉഭയകക്ഷി സഹകരണത്തിന്റെ മേഖലകളും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇരുപക്ഷവും അവലോകനം ചെയ്തു. ഉഭയകക്ഷി താൽപ്പര്യമുള്ള കാര്യങ്ങളിൽ അഭിപ്രായങ്ങൾ കൈമാറുകയും ചെയ്തു. ഇരുവിഭാഗങ്ങളിൽനിന്നുമുള്ള നിരവധി ഓഫിസർമാർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.