Posted On
date_range Updated On
date_range അപൂർവ ഇനം മൂങ്ങയെ കണ്ടെത്തി
മസ്കത്ത്: അപൂർവ ഇനം അറേബ്യൻ മൂങ്ങയെ ഒമാനിൽ കണ്ടെത്തി. ഒമാൻ പരിസ്ഥിതി അതോറിറ്റി മുസന്ദം ഗവർണറേറ്റിലെ ദിബ്ബ വിലായത്തിൽ സ്ഥാപിച്ച കാമറയിലാണ് അറേബ്യൻ സ്കോപ്സ് മൂങ്ങയുടെ ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. മൂങ്ങയെ നിരീക്ഷിക്കുന്നുണ്ടെന്ന് പരിസ്ഥിതി അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഒമാൻ, സൗദി അറേബ്യ, യമൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരു ചെറിയ മൂങ്ങയാണ് അറേബ്യൻ സ്കോപ്സ് മൂങ്ങ (ഒട്ടസ് പമേലേ). നിലവിൽ ഇവയുടെ എണ്ണം 60,000 മാത്രമാണുള്ളതെന്ന് കണക്കാക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.