Posted On
date_range Updated On
date_range സീബിൽ വാണിജ്യ സ്ഥാപനത്തിന് തീപിടിച്ചു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ വാണിജ്യസ്ഥാപനത്തിന് തീപിടിച്ചു. സീബ് വിലായത്തിലാണ് സംഭവം. ആർക്കും പരിക്കുകളൊന്നുമില്ല.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ (സി.ഡി.എ.എ) അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ പൂർണമായും നിയന്ത്രണവിധേയമാക്കി. കട പൂർണമായും കത്തിനശിച്ച നിലയിലാണ്.
വൻനാശനഷ്ടമാണ് കണക്കാക്കുന്നത്. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ നിർദേശിച്ച മുൻകരുതൽ നടപടികൾ എല്ലാവരും പാലിക്കണമെന്ന് സി.ഡി.എ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.