പ്രവാസി സ്പോർട്സ് മീറ്റ് ഇന്ന് 

സലാല: യൂത്ത് അസോസിയേഷന്‍ ഓഫ് സലാല (യാസ്) സംഘടിപ്പിക്കുന്ന സലാല പ്രവാസി സ്പോര്‍ട്സ് മീറ്റ്‌ ഇന്ന് ഉച്ചക്ക് 2.30 മുതൽ ഔഖത്ത് സ്പോർട്സ് കോംപ്ലക്സിൽ നടക്കും. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ചെയര്‍മാന്‍ മന്‍പ്രീത് സിങ് പരിപാടി ഉദ്ഘാടനം ചെയ്യും. ഓട്ട മത്സരം, ഷോട്ട് പുട്ട്, ഡിസ്ക് ത്രോ, ലോങ് ജംപ്, ഹൈജംപ്, നടത്ത മത്സരം, വടംവലി തുടങ്ങിയ മത്സരങ്ങളും ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു. സലാലയെ നാലു ഏരിയകളാക്കി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. അൽ ഖർദ്, നമ്പർ 5, ന്യൂ സലാല, സനാഇയ്യ എന്നീ ഏരിയകളെ യഥാക്രമം വി.അൻസാർ, ഇ.എം മുനീർ, മുസ്തഫ പൊന്നാനി, ഷജീർ പെരിങ്ങാല എന്നിവർ നയിക്കും. സ്ത്രീകള്‍ക്കും മുതിര്‍ന്ന പുരുഷന്മാര്‍ക്കും പ്രത്യേകം മത്സരങ്ങളുണ്ടാകും. തൊഴിൽ വിസയിലുള്ള മലയാളികൾക്ക് എല്ലാവർക്കും മത്സരങ്ങളിൽ പങ്കാളികളാകാവുന്നതാണ്. പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന വടംവലി മത്സരവുമുണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.