രാജ്യത്തുള്ളത് 6.6 ദശലക്ഷം  മൊബൈല്‍ കണക്ഷന്‍

മസ്കത്ത്: രാജ്യത്തെ മൊബൈല്‍ കണക്ഷനുകളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തില്‍ നിന്ന് 6.7 ശതമാനം വര്‍ധിച്ചു. നവംബര്‍ അവസാനത്തെ കണക്കനുസരിച്ച് 6.6 ദശലക്ഷം മൊബൈല്‍ കണക്ഷനുകളാണ് രാജ്യത്തുള്ളതെന്ന് ദേശീയ സ്ഥിതിവിവര മന്ത്രാലയത്തിന്‍െറ കണക്കുകള്‍ വ്യക്തമാക്കുന്നു. 
പോസ്റ്റ്പെയ്ഡ് മൊബൈല്‍ കണക്ഷനുകള്‍ 10.2 ശതമാനം വര്‍ധിച്ച് 5,82,806ഉം പ്രീപെയ്ഡ് കണക്ഷനുകള്‍ 6.4 ശതമാനം വര്‍ധിച്ച് 6.02 ദശലക്ഷം റിയാലുമായി. പോസ്റ്റ്, പ്രീപെയ്ഡ് ഫിക്സഡ് ടെലിഫോണ്‍, പബ്ളിക് ഫോണ്‍, ഡബ്ള്യു.എല്‍.എല്‍, ഐ.എസ്.ഡി.എന്‍ കണക്ഷനുകള്‍ മൊത്തമായി കണക്കിലെടുക്കുമ്പോള്‍ 15.1 ശതമാനം വര്‍ധിച്ചു. 4,31,685 ഫിക്സഡ് ഫോണുകളാണ് ഏറ്റവും പുതിയ കണക്കനുസരിച്ച് ഒമാനിലുള്ളത്. ഫിക്സഡ് പ്രീപെയ്ഡ് കണക്ഷനുകളാണ് ഏറ്റവുംകൂടുതല്‍ വര്‍ധിച്ചത്. 
പ്രീപെയ്ഡ് കണക്ഷനുകള്‍ 65.2 ശതമാനവും പോസ്റ്റ്പെയ്ഡ് കണക്ഷനുകള്‍ 12.1 ശതമാനവുമാണ് വര്‍ധിച്ചത്. ഡബ്ള്യു.എല്‍.എല്‍ കണക്ഷനുകളുടെ എണ്ണം രണ്ടുശതമാനം കുറഞ്ഞപ്പോള്‍ ഐ.എസ്.ഡി.എന്‍ കണക്ഷനുകളുടെ എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. ഇന്‍റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണത്തില്‍ 28.3 ശതമാനത്തിന്‍െറ വര്‍ധനയാണുണ്ടായത്. 
ഫിക്സഡ് ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണം 28.9 ശതമാനംകൂടി 2,28,260 ആയപ്പോള്‍ ഡയലപ് ഉപഭോക്താക്കളുടെ എണ്ണം 9.5 ശതമാനം കുറഞ്ഞ് 2788 ആയി. സജീവമായ മൊബൈല്‍ കണക്ഷനുകള്‍ 3.11 ദശലക്ഷമാണ്. കഴിഞ്ഞവര്‍ഷം 2.89 ദശലക്ഷം കണക്ഷനുകളാണ് സജീവമായി ഉണ്ടായിരുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.