ലാന്‍ഡിങ്ങിനിടെ ഒമാന്‍ എയര്‍ വിമാനത്തിന്‍െറ ടയര്‍ പൊട്ടിത്തെറിച്ചു

മസ്കത്ത്: ലാന്‍ഡിങ്ങിനിടെ ഒമാന്‍ എയര്‍ വിമാനത്തിന്‍െറ ടയര്‍ പൊട്ടിത്തെറിച്ചു. ബുധനാഴ്ച രാത്രി അബൂദബി വിമാനത്താവളത്തിലാണ് സംഭവമെന്ന് ഒമാന്‍ എയര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. 150 യാത്രികരും ഏഴു ജീവനക്കാരുമാണ് ബോയിങ് 737-800 വിമാനത്തിലുണ്ടായിരുന്നത്. 8.25ന് മസ്കത്ത് വിമാനത്താവളത്തില്‍നിന്ന് പുറപ്പെട്ട വിമാനം 9.07നാണ് അബൂദബിയിലത്തെുന്നത്. വിമാനം ലാന്‍ഡ് ചെയ്തയുടന്‍ ടയറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
എന്നാല്‍, യാത്രക്കാര്‍ക്ക് ഒരു ബുദ്ധിമുട്ടും തോന്നാത്തവിധത്തില്‍ സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞതായി ഒമാന്‍ എയര്‍ അറിയിച്ചു. ഒരു പരിക്കുമില്ലാതെ വിമാനം നിര്‍ത്തിയയുടന്‍ ജീവനക്കാരെ പുറത്തിറക്കാന്‍ കഴിയുകയും ചെയ്തു.
വിമാനത്തിനുവേണ്ട സ്പെയര്‍ പാര്‍ട്സുകള്‍ മസ്കത്തില്‍നിന്ന് അയക്കുകയാണ് ചെയ്തത്. മികച്ച രീതിയില്‍ പരിശോധനയും അറ്റകുറ്റപ്പണികളും നടത്തിയിട്ടും സംഭവം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തും. സുരക്ഷയുടെ കാര്യത്തില്‍ മികച്ച റെക്കോഡുള്ളതാണ് ഒമാന്‍ എയര്‍. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷിതത്വത്തിനാണ് കമ്പനി ഊന്നല്‍ നല്‍കുന്നതെന്നും ഒമാന്‍ എയര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മസ്കത്തില്‍നിന്നുള്ള ഒമാന്‍ എയര്‍ വിമാനത്തിന്‍െറ ടയര്‍ പൊട്ടിത്തെറിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.