സിജിൽ ഖാൻ, പി. ഹസീബ്, അഖീൽ ഇസ്ഹാഖ്
യൂത്ത് ഇന്ത്യ കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് 2024-25 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് യൂത്ത് ഇന്ത്യ രക്ഷാധികാരിയും കെ.ഐ.ജി പ്രസിഡന്റുമായ പി.ടി. ശരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് എന്നിവർ നിയന്ത്രിച്ചു. വിവിധ യൂനിറ്റിൽ നിന്നും തിരഞ്ഞെടുത്ത പ്രതിനിധി സഭ അംഗങ്ങൾ സമ്മേളിച്ച് കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും തുടർന്ന് കേന്ദ്ര കമ്മിറ്റി ചേർന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കുകയുമായിരുന്നു.
പുതിയ ഭാരവാഹികൾ: സിജിൽ ഖാൻ(പ്രസി), പി. ഹസീബ് (ജന.സെക്ര), അഖീൽ ഇസ്ഹാഖ് (ട്രഷറർ), മുഹമ്മദ് സൽമാൻ, ഉസാമ അബ്ദുൽ റസാഖ് (വൈസ് പ്രസി), ജവാദ് അമീർ, അഷ്ഫാഖ് അഹമ്മദ് (സെക്രട്ടറി), മഹനാസ് മുസ്തഫ, ബാസിൽ സലിം, ജുമാൻ വാഴക്കാട്, മുഹമ്മദ് യാസിർ, മുഖ്സിത് ടി, റമീസ് എം.പി, സിറാജ് അബൂബക്കർ എന്നിവരാണ് മറ്റു കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.