കുവൈത്ത് സിറ്റി: ലോക ഐസ് ഹോക്കി ചാമ്പ്യൻഷിപ്പ് ഡിവിഷൻ IV അടുത്ത ചൊവ്വാഴ്ച മുതൽ കുവൈത്തിൽ ആരംഭിക്കും. മംഗോളിയ, ഇന്തോനേഷ്യ, മലേഷ്യ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള നാലു ടീമുകൾ പങ്കെടുക്കും. കുവൈത്ത് വിന്റർ ഗെയിംസ് ക്ലബ്ബിന്റെ ബയാൻ ഏരിയയിലെ ഐസ് സ്കേറ്റിംഗ് റിങ്കിൽ നാല് ദിവസങ്ങളിലായാണ് ടൂർണമെന്റ്.
ഇൻ്റർനാഷണൽ ഐസ് ഹോക്കി ഫെഡറേഷന്റെ (ഐ.ഐ.എച്ച്.എഫ്) കുടക്കീഴിലാണ് ടൂർണമെന്റ് നടക്കുകയെന്ന് വിന്റർ ഗെയിംസ് ക്ലബ് മേധാവി ഫുഹൈദ് അൽ അജ്മി പറഞ്ഞു. വിജയികൾ ഡിവിഷൻ III-ലേക്ക് മുന്നേറും. ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. മംഗോളിയ ആദ്യ മത്സരത്തിൽ ഇന്തോനേഷ്യക്കെതിരെയും കുവൈത്ത് മലേഷ്യക്കെതിരെയും കളത്തിലിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.