Posted On
date_range Updated On
date_range കുവൈത്ത് യൂനിവേഴ്സിറ്റിക്ക് ലോകാരോഗ്യ സംഘടന അംഗീകാരം
കുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടനയുടെ ആരോഗ്യകരമായ യൂനിവേഴ്സിറ്റി അംഗീകാരം കരസ്ഥമാക്കി കുവൈത്ത് യൂനിവേഴ്സിറ്റി. ആരോഗ്യം, സമത്വം, സുസ്ഥിര വികസനം എന്നീ മേഖലയില്‍ നടത്തിയ മുന്നേറ്റത്തെ തുടര്‍ന്നാണ് സര്‍വകലാശാലക്ക് അക്രഡിറ്റേഷൻ ലഭിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. അക്രഡിറ്റേഷൻ ലഭിക്കാന്‍ സഹകരിച്ച എല്ലാവര്ക്കും നന്ദിയും അറിയിച്ചു. നേരത്തെ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി സംഘം സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ അൽ ഷദ്ദാദിയയിലെ സബാഹ് അൽ സാലിം യൂനിവേഴ്സിറ്റിക്കും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.