ലോ​ക​ക​പ്പ് യോ​ഗ്യ​ത:​ കു​വൈ​ത്ത്-ഖ​ത്ത​ർ മ​ത്സ​രം ഇ​ന്ന്

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ വ്യാ​ഴാ​ഴ്ച കു​വൈ​ത്ത് ഖ​ത്ത​റി​നെ നേ​രി​ടും. ഖ​ത്ത​ർ ജാ​​സിം ബി​​ൻ ഹ​​മ​​ദ് സ്റ്റേ​​ഡി​​യ​ത്തി​ൽ രാ​​ത്രി 9.30നാ​ണ് മ​ത്സ​രം. ഗ്രൂ​പ് എ ​യി​ൽ ര​​ണ്ടാം റൗ​​ണ്ടി​​ലെ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​നാ​​ണ് ഖ​​ത്ത​​റും കു​​വൈ​​ത്തും ബൂ​​ട്ടു​​കെ​​ട്ടു​​ന്ന​​ത്.

കു​​വൈ​​ത്ത് ആ​​ദ്യ​​മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ​​യോ​​ട് തോ​​ൽ​​വി വ​​ഴ​​ങ്ങി​​യി​രു​ന്നു (1-0). എ​ന്നാ​ൽ, ര​​ണ്ടാം അ​​ങ്ക​​ത്തി​​ൽ അ​​ഫ്ഗാ​​നി​​സ്താ​​നെ 4-0ത്തി​​ന് തോ​​ൽ​​പി​​ച്ചു. നി​ല​വി​ൽ ഖ​ത്ത​റി​ന് പി​റ​കി​ൽ കു​വൈ​ത്ത് ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ്. ഖ​ത്ത​ർ ശ​ക്ത​രാ​യ എ​തി​രാ​ളി ആ​ണെ​ന്ന​തി​നാ​ൽ തോ​ൽ​ക്കാ​തെ പി​ടി​ച്ചു നി​ൽ​ക്കാ​നാ​യി​രി​ക്കും കു​വൈ​ത്തി​ന്റെ ശ്ര​മം.

തു​ട​ർ​ന്ന് ഇ​ന്ത്യ​യെ​യും അ​ഫ്ഗാ​നി​സ്താ​നെ​യും കീ​ഴ​ട​ക്കാ​നും ക​ഴി​ഞ്ഞാ​ൽ കു​വൈ​ത്തി​ന്റെ പ്ര​തീ​ക്ഷ​ക​ൾ പൂ​വ​ണി​യും. ഗ്രൂ​​പ്പി​​ൽ​​നി​​ന്ന് ര​​ണ്ടു ടീ​​മു​​ക​​ൾ​​ക്ക് ലോ​ക​ക​പ്പ് യോ​ഗ്യ​ത മൂ​​ന്നാം റൗ​​ണ്ട് പ്ര​​വേ​​ശ​​ന​​വും ഏ​ഷ്യ ക​പ്പ് പ്ര​വേ​ശ​ന​വും ല​ഭി​ക്കും.


ഫ​ല​സ്തീ​ൻ-ബം​ഗ്ല​ാദേ​ശ് മ​ത്സ​രം ഇ​ന്ന് കു​വൈ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: ലോ​ക​ക​പ്പ്-​ഏ​ഷ്യ​ൻ​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളു​ടെ മൂ​ന്നാം റൗ​ണ്ട് പോ​രാ​ട്ട​ത്തി​ൽ വ്യാ​ഴാ​ഴ്ച ഫ​ല​സ്തീ​ൻ ബം​ഗ്ലാ​ദേ​ശി​നെ നേ​രി​ടും. കു​വൈ​ത്തി​ലെ ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദ് അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ൽ രാ​ത്രി​യാ​ണ് മ​ത്സ​രം. ഫ​ല​സ്തീ​നി​ൽ നി​ശ്ച​യി​ച്ചി​രു​ന്ന മ​ത്സ​രം ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ലോ​ക​ക​പ്പ് യോ​ഗ്യ​ത ‘ഗ്രൂ​പ് ഐ’ ​മൂ​ന്നാം റൗ​ണ്ട് മ​ത്സ​ര​ത്തി​ലാ​ണ് ഫ​ല​സ്തീ​നും ബം​ഗ്ലാ​ദേ​ശും എ​റ്റു​മു​ട്ടു​ന്ന​ത്.

Tags:    
News Summary - World Cup Qualification: Kuwait vs Qatar Match Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.