ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസംഗ മത്സര വിജയികൾ

കു​വൈ​ത്ത്​ സി​റ്റി: ഭ​വ​ൻ​സ് കു​വൈ​ത്ത് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബ്​ ന​ട​ത്തി​യ മ​ല​യാ​ള പ്ര​സം​ഗ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. മ​ത്സ​ര​ത്തി​ന്​ മു​ന്നോ​ടി​യാ​യി എ​ൻ. നൗ​ഫ​ൽ 'മ​നു​ഷ്യ​ൻ എ​ന്ന വി​സ്​​മ​യം' വി​ഷ​യ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് അം​ഗ​ങ്ങ​ളി​ൽ റോ​സ്‌​മി​ൻ സോ​യൂ​സ് ഒ​ന്നാം​സ്ഥാ​ന​വും സാ​ജു സ്റ്റീ​ഫ​ൻ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പൊ​തു​വി​ഭാ​ഗ​ത്തി​ൽ സീ​മ ജി​ജു, ആ​നി മാ​ത്യു, രാ​കേ​ഷ് പ​റ​മ്പ​ത്ത് എ​ന്നി​വ​ർ യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്ന്​ സ്ഥാ​നം നേ​ടി. സൂ​സ​ൻ എ​ബ്ര​ഹാം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ യോ​ഗ​ത്തി​ൽ ക്ല​ബ് അ​ധ്യ​ക്ഷ ഷീ​ബ പ്ര​മു​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​നോ​ജ് മാ​ത്യു അ​വ​താ​ര​ക​നാ​യി. ക്ല​ബ്​ ഉ​പാ​ധ്യ​ക്ഷ​ൻ ബി​ജോ പി. ​ബാ​ബു ന​ന്ദി പ​റ​ഞ്ഞു. മു​ൻ അ​ധ്യ​ക്ഷ​ൻ പ്ര​മു​ഖ് ബോ​സ് സം​സാ​രി​ച്ചു. പ്ര​ശാ​ന്ത് ക​വ​ള​ങ്ങാ​ട് മ​ത്സ​രം നി​യ​ന്ത്രി​ച്ചു. ജോ​ർ​ജ് മേ​ലാ​ട​ൻ മു​ഖ്യ വി​ധി​ക​ർ​ത്താ​വാ​യി. ജോ​മി ജോ​ൺ സ്റ്റീ​ഫ​ൻ ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു.

Tags:    
News Summary - Winners of the Toastmasters Speech Competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.