ഫായിസ് അഷ്റഫ് അലിക്ക് യൂത്ത് ഇന്ത്യ കുവൈത്ത് നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: കേരളത്തിൽനിന്ന് ലണ്ടനിലേക്ക് സൈക്കിൾ യാത്ര നടത്തുന്ന ഫായിസ് അഷ്റഫ് അലിക്ക് യൂത്ത് ഇന്ത്യ കുവൈത്ത് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ സ്വീകരണം നൽകി. വൈസ് പ്രസിഡന്റ് ഹശീബ് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ യാത്രയുമായി ബന്ധപ്പെട്ട സദസ്സിന്റെ ചോദ്യങ്ങൾക്ക് ഫായിസ് അലി മറുപടി നൽകി. രണ്ടു ഭൂഖണ്ഡങ്ങളിലായി 35 രാജ്യങ്ങൾ സഞ്ചരിച്ചു 450 ദിവസം കൊണ്ട് 30,000 കിലോമീറ്റർ യാത്രയാണ് ഫായിസ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഫായിസ് കേരളത്തിൽനിന്ന് സിംഗപ്പൂരിലേക്കും സൈക്കിൾ യാത്ര വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട്. യൂത്ത് ഇന്ത്യ കുവൈത്ത് ട്രാവൽ ക്ലബ് ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. ക്ലബ് ലോഗോ പ്രകാശനം ഫായിസ് അഷ്റഫ് അലി നിർവഹിച്ചു. യൂത്ത് ഇന്ത്യയുടെ കീഴിൽ പല രാജ്യങ്ങളിലേക്കും ഇടങ്ങളിലേക്കും യാത്ര ആരംഭിക്കുന്നതിനായാണ് ട്രാവൽ ക്ലബ് ആരംഭിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
കെ.ഐ.ജി ഫർവാനിയ വൈസ് പ്രസിഡന്റ് ഷാനവാസ് തോപ്പിൽ ആശംസ നേർന്നു. ജനറൽ സെക്രട്ടറി സിജിൽ ഖാൻ സ്വാഗതവും ട്രഷറർ ഫഹീം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.