Posted On
date_range Updated On
date_range വയനാട് ദുരന്തം; കെ.ഐ.ജി അഗാധ ദുഃഖം രേഖപ്പെടുത്തി
കുവൈത്ത് സിറ്റി: വയനാട് ഉരുൾപൊട്ടലിൽ നിരവധി പേരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടതിൽ കെ.ഐ.ജി കുവൈത്ത് അഗാധമായ ദുഃഖം രേഖപ്പെടുത്തി. വയനാടുനിന്നുള്ള കാഴ്ചകൾ ദയനീയമാണ്. മരണപ്പെട്ടവരുടെ ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.
പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും കെ.ഐ.ജി പ്രത്യാശ പ്രകടിപ്പിച്ചു. ദുരന്തത്തിൽ അകപ്പെട്ടവർക്ക് കഴിയുന്ന സഹായങ്ങൾ എത്തിക്കാനും നാട്ടിലുള്ളവരോട് രക്ഷാപ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനും കെ.ഐ.ജി ആഹ്വാനം ചെയ്തു. കേരളം ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടുമെന്നും കെ.ഐ.ജി പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.