Posted On
date_range Updated On
date_range താമസ-തൊഴിൽ നിയമലംഘനം: 14 പേർ പിടിയിൽ
കുവൈത്ത് സിറ്റി: സുരക്ഷ പരിശോധനയിൽ മൂന്നു നിയമലംഘകർ താമസിക്കുന്ന വ്യാജ സർവിസ് ഓഫിസ് അധികൃതർ പിടിച്ചെടുത്തു.
താമസ-തൊഴിൽ നിയമം ലംഘിച്ച 14 പേരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജലീബ് അൽ ശുയൂഖ്, അംഘാറ പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡന്റ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ എല്ലാ മേഖലകളിലും തീവ്ര പരിശോധനകൾ നടത്തിവരുകയാണ്. നിയമലംഘകരെ പിടികൂടിയാൽ കർശന നടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.