Posted On
date_range Updated On
date_range നിയമ ലംഘനം; 68 പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 68 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഫഹാഹീൽ ഇൻഡസ്ട്രിയൽ ഏരിയ, ജലീബ് അൽ ഷുയൂഖ്, ജഹ്റ എന്നിവിടങ്ങളിൽ നടന്ന സുരക്ഷ പരിശോധനയെ തുടർന്നാണ് അറസ്റ്റ്.
മംഗഫ് ഏരിയയിൽ വ്യാജ ഗാർഹിക തൊഴിലാളി ഓഫിസിൽനിന്ന് രണ്ടു പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.