Posted On
date_range Updated On
date_range പിടിച്ചെടുത്ത വാഹനങ്ങള്‍ ജഹ്റയിൽ ഉപേക്ഷിക്കുന്നതിനെതിരെ പരാതി
കുവൈത്ത് സിറ്റി: ഫര്‍വാനിയ, കുവൈത്ത് സിറ്റി ഭാഗങ്ങളില്‍നിന്ന് അനധികൃതമായി പിടിച്ചെടുത്ത വാഹനങ്ങള്‍ ജഹ്റ മുനിസിപ്പാലിറ്റിയുടെ സ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതിനെതിരെ മുനിസിപ്പാലിറ്റി അധികൃതര്‍ പരാതി അറിയിച്ചു. ജഹ്റ മുനിസിപ്പാലിറ്റി അധികൃതര്‍ പിടിച്ചെടുത്ത വണ്ടികള്‍ ഉപേക്ഷിക്കുന്ന സ്ഥലങ്ങളിലാണ് ഫര്‍വാനിയ, കാപ്പിറ്റല്‍ സിറ്റി മുനിസിപ്പാലിറ്റി അധികൃതര്‍ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നത്. അനധികൃതമായി വില്പനക്കുവെച്ച വാഹനങ്ങളും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുമാണ് ഈ രണ്ടു മുനിസിപ്പാലിറ്റിയില്‍ നിന്നും കൂടുതല്‍ ജഹ്റയില്‍ എത്തിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.