വടകര സി.എച്ച് സെൻറർ കെട്ടിട നിർമാണത്തിന് കുവൈത്ത് ചാപ്റ്റർ നൽകുന്ന തുക കൈമാറുന്നു
Posted On
date_range Updated On
date_range വടകര സി.എച്ച് സെൻറർ കുവൈത്ത് ചാപ്റ്റർ തുക കൈമാറി
കുവൈത്ത് സിറ്റി: വടകര സി.എച്ച് സെൻറർ കെട്ടിട നിർമാണത്തിന് കുവൈത്ത് ചാപ്റ്റർ നൽകുന്ന തുക വടകര സി.എച്ച് സെൻറർ ചെയർമാൻ പാറക്കൽ അബ്ദുല്ല എം.എൽ.എ ഏറ്റുവാങ്ങി. കുവൈത്ത് ചാപ്റ്റർ നേതാക്കളായ ട്രഷറർ റഷീദ് ഒന്തത്ത്, മുഹമ്മദ് ഹാജി എടപ്പള്ളി, ഇബ്രാഹിം കൊടക്കാട്, സി.പി. നസറുദ്ദീൻ എന്നിവരുടെ സാന്നിധ്യത്തിൽ പ്രസിഡൻറ് ഫൈസൽ ഹാജി കൈമാറി. ഒ.കെ. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.വി. അബ്ദുറഹ്മാൻ സ്വാഗതവും ട്രഷറർ പി.പി. ചെക്കൻ ഹാജി നന്ദിയും പറഞ്ഞു. കോറോത്ത് സിദ്ദീഖ് ഹാജി, നജില അബ്ദുല്ല, സി.പി. സിദ്ദീഖ്, ഇസ്മായിൽ എടച്ചേരി എന്നിവർ സംബന്ധിച്ചു. വടകര സി.എച്ച് സെൻറർ സെക്രട്ടറിമാരായ പി.എം. മുസ്തഫ, പി.കെ.സി. അഫ്സൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.