അഞ്ചുവയസ്സിന്​ മുകളിലുള്ളവരുടെ കുത്തിവെപ്പ്​ തുടങ്ങി

കു​​വൈ​ത്ത്​ സി​റ്റി: അ​ഞ്ചു​മു​ത​ൽ 11 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​രു​ടെ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ചു. മി​ശ്​​രി​ഫ്​ വാ​ക്​​സി​നേ​ഷ​ൻ സെൻറ​റി​ൽ മാ​ത്ര​മാ​ണ്​ ഇൗ ​പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​ത്.

ചെ​റി​യ കു​ട്ടി​ക​ളി​ൽ ത​ന്നെ പ​ഴ​ക്കം ചെ​ന്ന അ​സു​ഖ​മു​ള്ള​വ​ർ​ക്കും പ്ര​തി​രോ​ധ​ശേ​ഷി കു​റ​ഞ്ഞ​വ​ർ​ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ്​ അ​പ്പോ​യി​ൻ​റ്​​മെൻറ്​ അ​നു​വ​ദി​ക്കു​ന്ന​ത്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഇൗ ​വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക്​ മൊ​ബൈ​ൽ ഫോ​ണി​ൽ സ​ന്ദേ​ശ​മ​യ​ക്കു​ന്നു​ണ്ട്. ഫൈ​സ​ർ ബ​യോ​ൺ​ടെ​ക്​ വാ​ക്​​സി​ൻ ആ​ണ്​ ചെ​റി​യ കു​ട്ടി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന​ത്. ഇൗ​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ വാ​ക്​​സി​നേ​ഷ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ നേ​ര​ത്തേ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചു​മു​ത​ൽ 11 വ​യ​സ്സ്​ വ​രെ​യു​ള്ള​വ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കു​ന്ന​തി​ന്​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സ്​​പെ​ഷ​ലൈ​സ്​​ഡ്​ ടെ​ക്​​നി​ക്ക​ൽ ക​മ്മി​റ്റി​യും അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്.

മു​തി​ർ​ന്ന​വ​ർ​ക്ക്​ ന​ൽ​കു​ന്ന​തി​െൻറ മൂ​ന്നി​ലൊ​ന്ന്​ ഡോ​സി​ലാ​ണ്​ കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കു​ക. അ​ഞ്ചി​നും 11നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള നാ​ല​ര ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ൾ കു​വൈ​ത്തി​ലു​ണ്ടെ​ന്നാ​ണ്​ ക​ണ​ക്ക്.

Tags:    
News Summary - Vaccination of people over the age of five began

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.