Posted On
date_range Updated On
date_range യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ
കുവൈത്ത് സിറ്റി: അഹമ്മദാബാദിൽ വിമാനം തകർന്നുണ്ടായ ദുരന്തത്തിൽ യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) കുവൈത്ത് അനുശോചിച്ചു. അപകടത്തിൽ മരിച്ചവർക്ക് പ്രണാമം അർപ്പിച്ച യു.എൻ.എ, തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിതയുടെ വിയോഗത്തിൽ അഗാധദുഃഖം രേഖപ്പെടുത്തി. യു.കെയിൽ നഴ്സായ രഞ്ജിത സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിലാണ് ദീർഘകാലം ജോലി ചെയ്തിരുന്നത്. ഒരു വർഷംമുമ്പാണ് യു.കെയിലേക്ക് മാറിയത്. രഞ്ജിതയുടെ സമർപ്പിത സേവനം എന്നും ഓർമിക്കപ്പെടുമെന്നും യു.എൻ.എ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.